രാവിലെ  നോക്കിയപ്പോൾ ഉറക്കമുണർന്നില്ല, യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; പാമ്പ് കടിയേറ്റതെന്ന് സംശയം 

OCTOBER 27, 2024, 4:31 PM

ആലപ്പുഴ: യുവതിയെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ആലപ്പുഴയിൽ കാവുങ്കല്‍ കണ്ണാട്ടു ജംക്‌ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രുതിയ്ക്ക് പാമ്പ് കടിയേറ്റതാണെന്നു സംശയമുണ്ട്

രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സിവില്‍ പൊലീസ് ഓഫിസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam