'രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണ് പക്ഷേ ഭയമില്ല, മതേതര സമൂഹമാണ് ലക്ഷ്യം'; വിജയ് 

OCTOBER 27, 2024, 7:11 PM

വില്ലുപുരം:  ജനസാഗരമായി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം . വില്ലുപുരം വിക്രവാണ്ടിയിലെ വേദിയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത വിജയ് അണികളെ ആവേശത്തിമിര്‍പ്പിലാക്കി. സമ്മേളനവേദിയില്‍ താരം പാര്‍ട്ടി പതാക ഉയര്‍ത്തി. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി വിജയ് തമിഴക വെട്രി കഴകത്തിന്റെ നയം പ്രഖ്യാപിച്ചു . 

ജനിച്ചവരെല്ലാം സമന്‍മാര്‍ എന്ന് വിജയ് പറഞ്ഞു.സാമൂഹ്യനീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം. സാമൂഹ്യനീതി, സമത്വം , മതേതരത്വം എന്നതാണ് പാര്‍ട്ടിനയം. ഭരണത്തിലും വിദ്യാഭ്യാസത്തിലും ദ്വിഭാഷ നയം നടപ്പിലാക്കും.

സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയില്‍ സെക്രട്ടേറിയറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും.

vachakam
vachakam
vachakam

ആരുടെയും എ ടീമും ബിടീമും ആകാൻ തങ്ങളുടെ പാർട്ടിയെ കിട്ടില്ല. രാഷ്ട്രീയം മാറണമെന്നും അല്ലെങ്കില്‍ മാറ്റിടുമെന്നും വിജയ് പറഞ്ഞു. ദ്രാവിഡ മോഡല്‍ എന്നു പറഞ്ഞ് ഡിഎംകെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഡിഎംകെ തമിഴ്നാടിനെ കൊള്ളയടിക്കുകയാണ്. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സംസ്ഥാനത്തെ എല്ലാ സീറ്റിലും ടിവികെയ്ക്ക് സ്ഥാനാർഥി ഉണ്ടാകും.

എല്ലാവരും തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നും വിജയ് അഭ്യർഥിച്ചു. രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്ബോള്‍ അമ്മയ്ക്ക്  എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നില്‍ ഒരു പാമ്ബ് ആദ്യമായി വന്നാല്‍ ആ പാമ്ബിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്ബിനെ പിടിക്കും. ഇവിടെ ആ പാമ്ബാണ് രാഷ്ട്രീയം.

ആ പാമ്ബിനെ പിടിച്ച്‌ കളിക്കുന്നതാണ് നിങ്ങളുടെ അവസരമെന്ന് വിജയ് പറഞ്ഞു. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam