ഭർത്താവ് സുന്ദരനല്ലാത്തതില്‍ മനം നൊന്ത് ഭാര്യ ജീവനൊടുക്കിയതായി റിപ്പോർട്ട് 

OCTOBER 27, 2024, 4:01 PM

ഹത്രാസ്: ഭർത്താവ് സുന്ദരനല്ലാത്തതില്‍ മനം നൊന്ത് ഭാര്യ ജീവനൊടുക്കിയാതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഹത്രാസ് സിയാല്‍ ഖേദ മൊഹല്ലയില്‍ താമസിക്കുന്ന തൗഫീഖിന്റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് തൂങ്ങിമരിച്ചത്.

അലിഗഢിലെ ജാഫറാബാദിലെ ബറുല സ്വദേശിനിയാണ് യുവതി. . 4 മാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവെന്നും വിവാഹ ജീവിതത്തിൽ യുവതി സന്തുഷ്ട ആയിരുന്നില്ലെന്നും അയല്‍ വാസികള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തൗഫീഖ് ജോലിയ്‌ക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും സിമ്രാനെ പുറത്തേയ്‌ക്ക് കാണാത്തതിനാല്‍ വന്ന് നോക്കിയ അയല്‍ക്കാരാണ് തൂങ്ങിയ നിലയില്‍ കണ്ടത് . ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam