ബിജെപി നേതാവ് സീതാ സോറനെതിരെ അധിക്ഷേപകരമായ പരാമർശം; മന്ത്രി ഇർഫാൻ അൻസാരിക്കെതിരെ കേസ്

OCTOBER 27, 2024, 6:48 PM

ജാർഖണ്ഡ് : കോൺഗ്രസ് മന്ത്രി ഇർഫാൻ അൻസാരിക്കെതിരെ കേസ്. ബിജെപി നേതാവ് സീതാ സോറനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ഇർഫാൻ അൻസാരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന്  ജാർഖണ്ഡ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ നേഹ അറോറ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ദേശീയ പട്ടികവർഗ കമ്മീഷനും സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പാർട്ടികൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് അഡീ. തെരഞ്ഞെടുപ്പ് ഓഫീസർ നേഹ അറോറ അറിയിച്ചു. സ്തീത്വത്തെ അപമാനിക്കുന്നതാണ് അൻസാരിയുടെ പ്രസ്താവനയെന്ന വിമർശനവുമായാണ് ബിജെപി രംഗത്തെത്തിയത്.

 അൻസാരിയുടെ പ്രസ്താവന കോൺഗ്രസിന്റെ മാനസികാവസ്ഥ തുറന്ന് കാട്ടുന്നതാണെന്ന് കേന്ദ്രമന്ത്രി അന്നപൂർണ്ണാ ദേവിയും വിമർശിച്ചു. ജെഎംഎം സ്ഥാപകൻ ഷിബു സോറന്റെ മരുമകളാണ് സീത സോറൻ.

vachakam
vachakam
vachakam

ഇർഫാൻ അൻസാരി സീതാ സോറനെക്കുറിച്ച് വളരെ തെറ്റായ പ്രസ്താവനയാണ് പറഞ്ഞത്. കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധവും യുവജന വിരുദ്ധവുമാണ്. ആ പ്രസ്താവനയെ അപലപിക്കുന്നു.

ആരാണ് അദ്ദേഹത്തിന് ഇത്തരം പ്രസ്താവനകൾ നടത്താൻ ധൈര്യം നൽകുന്നത്. ഇത്രയും താഴ്ന്ന ചിന്താഗതിയുള്ള ആളുകൾക്ക് നൽകിയ ടിക്കറ്റ് തിരിച്ചെടുക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാണോ എന്നും അന്നപൂർണ്ണാ ദേവി ചോദിച്ചു.

വെള്ളിയാഴ്ചയാണ് ഇർഫാൻ അൻസാരിക്കെതിരെ എക്സ് പോസ്റ്റുമായി ബിജെപി നേതാവ് സീതാ സോറൻ രംഗത്തെത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ തനിക്കെതിരെ നടത്തിയ അസഭ്യമായ ഭാഷ പ്രയോഗത്തിൽ മാപ്പ് പറയണമെന്നും സീതാ സോറൻ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam