'ഡിഎംകെ കുടുംബാധിപത്യ പാർട്ടി, ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു'; വിജയ്‌

OCTOBER 27, 2024, 6:18 PM

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ ഡിഎംകെയ്ക്കെതിരെ വിമർശനവുമായി വിജയ്. ഡിഎംകെ കുടുംബാധിപത്യ പാർട്ടി എന്നും,  ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നുവെന്നും വിജയ്‌യുടെ വിമർശിച്ചു.

അവർ ഫാസിസം കാട്ടുമ്പോൾ നിങ്ങൾ പക്ഷപാതം കാട്ടുന്നുവെന്നും വിജയ്‌യുടെ വിമർശനം. പണത്തിനു വേണ്ടി കൂടിയ കൂട്ടമല്ല ടിവികെയെന്ന് വിജയ്. 

ട്രോളുകളിലൂടെയും കളിയാക്കലിലൂടെയും ഈ ശക്തിയെ വീഴ്ത്താം എന്ന് കരുതരുത്. 2026 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അങ്കത്തിനായി ഒരു തീയതി കുറിക്കും അന്ന് തമിഴ്ജനത ഒന്നായി TVK ചിഹ്നത്തിൽ വോട്ട് ചെയ്യും എന്ന് വിജയ് പറഞ്ഞു. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിക്കുന്നവരും ഒരുപോലെ എതിരാളികളാണെന്ന് വിജയ് സമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

വിഴുപ്പുറം വിക്രവാണ്ടിയിലെ കൂറ്റൻവേദിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഷ്ട്രീയത്തിലേക്ക് വിജയ് യുടെ മാസ് എൻട്രി. തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സംസ്ഥാനസമ്മേളനത്തിൽ അണികളുടെ ആരവത്തിനിടെ നൂറ് അടി ഉയരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി.സമ്മേളനവേദിയിലെ റാംപിലൂടെ നടന്ന് തമിഴകത്തിന്റെ ദളപതി അനുയായികളെ അഭിവാദ്യം ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam