ആസ്റ്റൺ വില്ല ബോർൺമൗത് മത്സരം സമനിലയിൽ

OCTOBER 27, 2024, 6:33 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് അവസാന മിനിറ്റ് ഗോളുകളുടെ ദിനം. ആസ്റ്റൺ വില്ലയെ ബോർൺമൗത് അവസാന മിനിറ്റ് ഗോളിലാണ് സമനിലയിൽ തളച്ചത്. 76-ാമത്തെ മിനിറ്റിൽ ബെയ്‌ലിയുടെ പാസിൽ നിന്നു റോസ് ബാർക്കിലിയുടെ ഗോളിൽ മുൻതൂക്കം കണ്ടെത്തിയ വില്ല ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ 96-ാമത്തെ മിനിറ്റിൽ മാർകസ് ഡാവനീയറുടെ ഫ്രീകിക്കിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഇവാനിലിസൺ ബോർൺമൗതിന് സമനില സമ്മാനിക്കുകയായിരുന്നു. വില്ല നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ്.

മറ്റൊരു നാടകീയ മത്സരത്തിൽ ബ്രന്റ്‌ഫോർഡ് ഇപ്‌സ്വിച്ചിനെ 4-3 നു തോൽപ്പിച്ചു. ഇരട്ട ഗോൾ നേടിയ ബ്രയാൻ എംബുമെയുടെ 96-ാമത്തെ മിനിറ്റിലെ ഗോളാണ് ബ്രന്റ്‌ഫോർഡിന് മത്സരത്തിൽ 10 പേരായി ചുരുങ്ങിയ എതിരാളികൾക്ക് എതിരെ ജയം സമ്മാനിച്ചത്. ആദ്യം 2 ഗോൾ നേടി മുന്നിൽ എത്തിയ ഇപ്‌സ്വിചിന് എതിരെ 3 ഗോൾ നേടി ബ്രന്റ്‌ഫോർഡ് തിരിച്ചു വന്നു. 69-ാമത്തെ മിനിറ്റിൽ സെൽഫ് ഗോൾ നേടിയ ഹാരി ക്ലാർക് രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ഇപ്‌സ്വിച് 10 പേരായും ചുരുങ്ങി.

എന്നാൽ 86-ാമത്തെ മിനിറ്റിൽ ലിയാം ഡിലാപ് അവർക്ക് സമനില ഗോൾ നൽകി. എന്നാൽ 96-ാമത്തെ മിനിറ്റിൽ ഗോൾ കീപ്പറുടെ പിഴവ് അവർക്ക് പരാജയം സമ്മാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam