പ്രതികൾ ഇല്ല, തൃശൂർ പൂരം കലക്കലിൽ കേസെടുത്ത് പൊലീസ്

OCTOBER 27, 2024, 9:23 PM

തൃശൂർ: തൃശൂർ പൂരം കലക്കലിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്.

എഫ്ഐആറിൽ ആരുടേയും പേരുകളില്ല. അന്വേഷണം അന്വേഷണം പ്രത്യേക സംഘം തന്നെ ഏറ്റെടുത്തു. തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു കേസെടുത്തത്.

പൂരം കലക്കലിൽ അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസ് നീക്കം. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

പൂരം കലക്കലുമായി ബന്ധപ്പെട്ട് എ‍ഡിജിപി എംആർ അജിത് കുമാർ നൽകിയ റിപ്പോർട്ട് ‍ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam