ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തന ഉൽഘാടനം 2024 നവംബർ 2-ാം തിയതി ശനിയാഴ്ച

OCTOBER 27, 2024, 11:34 PM

നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എക്കാലത്തെയും ശക്തി സ്‌ത്രോതസ്സുകളിലൊന്നായ ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തന ഉൽഘാടനം 2024 നവംബർ 2-ാം തിയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ടൈസൺ സെന്ററിൽ (26 N Tyson Ave ,Floral Park, NY 11001) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം നിർവ്വഹിക്കും, കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ചീഫ് ഗസ്റ്റായും പങ്കെടുക്കുന്നതാണ്. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ്. 


vachakam
vachakam
vachakam

മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനാ ഇന്ന് അമേരിക്കൻ മലയാളികൾക്ക് പ്രിയപ്പെട്ട സംഘടനയായി മാറിയിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയനിലും ഉള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നത്. ന്യൂയോർക്ക് റീജിയൻ ഫൊക്കാനയുടെ ഒരു കരുത്താണ്.

നവംബർ 2-ാം തിയതി ശനിയാഴ്ച നടക്കുന്ന റീജണൽ കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജണൽ സെക്രട്ടറി ഡോൺ തോമാസ്, റീജണൽ ട്രഷറർ മാത്യു തോമാസ്, റീജണൽ പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :ലാജി തോമസ് 516 -849 -0368, ഡോൺ തോമാസ് 516 -993 -0697, ജിൻസ് ജോസഫ് 646 -725 -1564.

vachakam
vachakam
vachakam

ശ്രീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam