തിരഞ്ഞെടുപ്പ് അടുക്കേ കമലാ ഹാരിസും ഡൊണാൾഡ് ട്രംപും പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ 

OCTOBER 27, 2024, 4:20 PM

തിരഞ്ഞെടുപ്പ് ദിവസത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസും കമലയുടെ റിപ്പബ്ലിക്കൻ എതിരാളിയായ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നവംബർ 5-ന് മുമ്പുള്ള പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിലാണ്.

പുതിയ വിവരങ്ങൾ അനുസരിച്ചു പല സംസ്ഥാനങ്ങളിലും പ്രസിഡൻഷ്യൽ മത്സരം കടുപ്പമായി തുടരുകയാണ്. അത് എങ്ങനെ വീണമെങ്കിലും മാറാം എന്നാണ് പുറത്തു വരുന്ന വിവരം.

ഞായറാഴ്ച, ഹാരിസ് വെസ്റ്റ് ഫിലാഡൽഫിയയിലായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം. പ്രചാരണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പ്യൂർട്ടോ റിക്കൻ റെസ്റ്റോറൻ്റ് സന്ദർശിക്കുകയും ഒരു യൂത്ത് ബാസ്കറ്റ്ബോൾ സെൻ്ററിൽ സന്ദർശനം നടത്തുകയും ചെയ്യും.

vachakam
vachakam
vachakam

മിനസോട്ട ഗവർണർ ടിം വാൾസ് ടൂറിൽ പങ്കെടുക്കാൻ ലാസ് വെഗാസിൽ എത്തും. നേറ്റീവ് അമേരിക്കൻ, ലാറ്റിനോ കമ്മ്യൂണിറ്റികളിൽ നേരത്തെയുള്ള വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും.

യുഎസ്എ ടുഡേ നെറ്റ്‌വർക്കിൻ്റെ ഭാഗമായ മിൽവാക്കി ജേണൽ-സെൻ്റിനൽ പ്രകാരം തിങ്കളാഴ്ച വിസ്കോൺസിനിലെ മാനിറ്റോവോക്കിലും വൗകെഷയിലും വാൾസ് പ്രചാരണം നടത്തും. അതേ ദിവസം തന്നെ വാൻസ് വോസൗവിൽ എത്തും.

പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കുന്ന ചൊവ്വാഴ്ച, അവസാന നിമിഷം വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ഹാരിസ് വാഷിംഗ്ടൺ ഡിസിയിലെ എലിപ്‌സിൽ പ്രസംഗിക്കും. 

vachakam
vachakam
vachakam

അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ട്രംപ് വെള്ളിയാഴ്ച ഒരു റാലിക്കായി മിൽവാക്കിയിൽ ഉണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam