മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വമ്പന്‍ ട്വിസ്റ്റ്. തനിക്ക് ലഭിച്ച മണ്ഡലം മാറണമെന്നാണ് സച്ചിന്‍ സാവന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. അന്ധേരി വെസ്റ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സച്ചിന്‍ സാവന്ത് അടക്കം 16 പേരുകള്‍ ഉണ്ടായിരുന്നത്.
ബിജെപി ഈ മണ്ഡലത്തില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ അമീത് സതമിനെയാണ് മത്സരിപ്പിക്കുന്നത്. അതേസമയം ഈ മണ്ഡലത്തില്‍ തനിക്ക് അടിത്തറയില്ലെന്ന് അദ്ദേഹം പറയുന്നു. മണ്ഡലത്തില്‍ വിജയസാധ്യതയില്ലെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
അന്ധേരി വെസ്റ്റില്‍ നിന്ന് തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ സച്ചിന്‍ സാവന്ത് അതൃപ്തി അറിയിച്ചിരിക്കുകയാണ്. ബാന്ദ്ര ഈസ്റ്റില്‍ നിന്ന് തന്നെ മത്സരിപ്പിക്കണമെന്നാണ് സാവന്ത് ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്