ബാന്ദ്ര സംഭവം: ഇന്ത്യയിലെ തകരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉദാഹരണമെന്ന് രാഹുല്‍ ഗാന്ധി

OCTOBER 28, 2024, 12:26 AM

മുംബൈ: ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ തകരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മാര്‍ഥമായി ജനങ്ങളെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന അടിത്തറയുണ്ടെങ്കില്‍ മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും ഘോഷണങ്ങള്‍ക്കും അര്‍ഥമുണ്ടാകുകയുള്ളൂ. ഉദ്ഘാടനത്തിന് ശേഷം മോശം പരിപാലനത്താലും പൊതുമുതലിനോടുള്ള അവഗണനയാലും ജീവന്‍ നഷ്ടപ്പെടുന്നതും പാലങ്ങളും പ്ലാറ്റ്ഫോമുകളും തകര്‍ന്ന് വീഴുന്നത് ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്ന് രാഹുല്‍ ഗന്ധി എക്സില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉണ്ടായ ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ 300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുപകരം, ബിജെപി സര്‍ക്കാര്‍ അവരെ നീണ്ട നിയമപോരാട്ടങ്ങളിലേക്ക് വലിച്ചിഴച്ചു. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് ഛത്രപതി ശിവജി മഹാരാജ് പ്രതിമ തകരുകയുണ്ടായി. ശിവാജി മഹാരാജിനോടുള്ള ആദരവോ പൊതുസുരക്ഷയെ കുറിച്ചുള്ള ആശങ്കയോ അല്ല, കേവലം പബ്ലിസിറ്റി മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് ആ സംഭവം വ്യക്തമായി സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam