മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്കെതിരെ വര്‍ളി മണ്ഡലത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം മിലിന്ദ് ദിയോറയെ മത്സരിപ്പിക്കും. രാജ്യസഭാ എംപിയായ ദേവ്റ ഈ വര്‍ഷം ആദ്യമാണ് കോണ്‍ഗ്രസ് വിട്ട് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നത്.
ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് നിലവിലെ വര്‍ളിയിലെ എംഎല്‍എ. വര്‍ളി പിടിച്ചെടുക്കാനും മധ്യവര്‍ഗ മഹാരാഷ്ട്രക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മണ്ഡലത്തില്‍ താമസിക്കുന്ന സമ്പന്ന വിഭാഗം എന്നിവരെ തൃപ്തിപ്പെടുത്താനും ദേവ്റയ്ക്ക് കഴിയുമെന്ന് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിശ്വസിക്കുന്നു.
ഞായറാഴ്ചയാണ് ശിവസേന 20 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ദിയോറയെ കൂടാതെ സഞ്ജയ് നിരുപം ദിന്‍ദോഷി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ബിജെപി എംപി നാരായണ്‍ റാണെയുടെ മകന്‍ നിലേഷ് റാണെ കുടല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
മുംബൈയിലെ അന്ധേരി ഈസ്റ്റ് സീറ്റിലേക്ക് മുന്‍ ബിജെപി നേതാവ് മുര്‍ജി പട്ടേലിനെ ശിവസേന നാമനിര്‍ദ്ദേശം ചെയ്തു.
രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) വര്‍ളിയില്‍ സന്ദീപ് ദേശ്പാണ്ഡെയെ മല്‍സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി-എന്‍സിപി-ശിവസേന സഖ്യത്തിന്റെ പിന്തുണ രാജ് താക്കറെ പ്രതീക്ഷിച്ചിരുന്നു.
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20ന് ഒറ്റഘട്ടമായി നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്