എറണാകുളത്ത് വീട്ടിൽ കയറി ആറംഗ സംഘത്തിന്റെ ആക്രമണം; വീട്ടമ്മയ്ക്ക് നേരെയും അതിക്രമം 

OCTOBER 27, 2024, 11:06 PM

എറണാകുളം: എറണാകുളം മരടിൽ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കണ്ണാടിക്കാട് പരവര വീട്ടിൽ ലില്ലിയുടെ വീട്ടിലാണ് ഒരു സംഘം ആക്രമണം നടത്തിയത്. 

തമിഴ്നാട് ദിണ്ടിക്കലിൽ നിന്നുള്ള ആറംഗ സംഘമാണ് വീട് ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ലില്ലിയുടെ മൂത്ത മകൻ ജോലി ചെയ്യുന്ന ഫിലിം കമ്പനിയുമായി ബന്ധപ്പെട്ടുളള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘമെത്തി വാതിൽ തള്ളി തുറന്ന് വീടിന്‍റെ ഷോക്കേസ് ചില്ല് തകർക്കുകയും ലില്ലിയെ തള്ളിയിടുകയും ചെയ്തു. ആക്രമണം നടത്തിയ സംഘത്തെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam