കമലയ്ക്ക് പിന്തുണയില്ല! കാരണം വ്യക്തമാക്കി ലോസ് ആഞ്ചലസ് ടൈംസ് ഉടമയുടെ മകള്‍

OCTOBER 28, 2024, 1:43 AM


ലോസ് ആഞ്ചലസ്: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിന്തുണയ്ക്കാന്‍ ലോസ് ആഞ്ചലസ് ടൈംസ് വിസമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തി പത്രം ഉടമയുടെ മകള്‍. ഹമാസിനെതിരായ ഇസ്രയേലിന്റെ ആക്രമണത്തെ പിന്തുണച്ചതിനാലാണ് കമലയ്ക്ക് സഹായം നല്‍കേണ്ടതില്ലെന്ന് പത്രം തീരുമാനിച്ചതെന്ന് തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകയായ നിക സൂണ്‍-ഷിയോങ്ങ് എക്‌സില്‍ കുറിച്ചു. നികയുടെ പിതാവ് പാട്രിക് സൂണ്‍-ഷിയോങ്ങാണ് ലോസ് ആഞ്ചലസ് ടൈംസിന്റെ ഉടമ.

നിക സൂണ്‍-ഷിയോംഗിന് പത്രത്തില്‍ ഔദ്യോഗിക സ്ഥാനമൊന്നുമില്ലാതിരുന്നിട്ടും സ്ഥാപനത്തില്‍ അമിത സ്വാധീനം ചെലുത്തുന്നതായി സംശയിക്കപ്പെടുന്നു. 

vachakam
vachakam
vachakam

കമലയെ പിന്തുണയ്ക്കുന്നില്ല എന്നതുകൊണ്ട് ട്രംപിനെ പിന്തുണയ്ക്കുന്നു എന്നല്ല അര്‍ത്ഥമാക്കുന്നതെന്നും പാലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ എക്‌സ് പ്രൊഫൈലില്‍ നിക കുറിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam