പുസ്തകമല്ല തെരഞ്ഞെടുപ്പില്‍ ചർച്ചയാക്കേണ്ടത് ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങളില്‍ ആര് നില്‍ക്കുമെന്നത്; പി.ജയരാജൻ

OCTOBER 27, 2024, 2:29 PM

കല്‍പ്പറ്റ: പുസ്തകമല്ല തെരഞ്ഞെടുപ്പില്‍ ചർച്ചയാക്കേണ്ടത് ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങളില്‍ ആര് നില്‍ക്കുമെന്നതാണ് എന്ന് പി.ജയരാജൻ. വയനാട് ലോക്സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.ജയരാജൻ.

പുസ്തകത്തില്‍ പറഞ്ഞ വർഗീയത തെരഞ്ഞെടുപ്പില്‍ ചർച്ചയാകും എന്നും എല്‍.ഡി.എഫ് കാലത്ത് വർഗീയ സംഘർഷങ്ങള്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്നാണ് പി ജയരാജന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam