നവംബർ 14ന് ബ്രിസ്‌ബേനിൽ ആരംഭിക്കുന്ന പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള 13 കളിക്കാരുടെ ടി20 ടീമിനെ ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് തയ്യാറെടുക്കേണ്ടതിനാൽ ടെസ്റ്റ് താരങ്ങൾക്ക് വിശ്രമം നൽകി. ക്യാപ്ടൻ ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല.
വൈറ്റ് ബോൾ താരങ്ങളായ ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്ബ, വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് എന്നിവർ ടീമിൽ ഉണ്ട്.ബ്രിസ്‌ബേൻ, കാൻബറ, ഹോബാർട്ട് എന്നിവിടങ്ങളിലാണ് പരമ്പര നടക്കുക.
ഓസ്‌ട്രേലിയ ടി20 ഐ സ്‌ക്വാഡ്: ഷോൺ ആബട്ട്, സേവ്യർ ബാർട്ട്‌ലെറ്റ്, കൂപ്പർ കൊണോലി, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ജേക്ക് ഫ്രേസർമക്ഗുർക്ക്, ആരോൺ ഹാർഡി, ജോഷ് ഇംഗ്ലിസ്, സ്‌പെൻസർ ജോൺസൺ, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്ബ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്