ഇംഗ്ലീഷ് പ്രീമിയർലീഗിൽ വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണെയാണ് വീഴ്ത്തിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ എർലിങ് ഹാളണ്ടാണ് വലകുലുക്കിയത്. ജയത്തോടെ ലിവർപൂളിനെ മറികടന്ന് സിറ്റി പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.
തുടക്കം മുതൽതന്നെ ആക്രമിച്ചാണ് കളിച്ചത്. അതിന്റെ ഫലമായി അഞ്ചാം മിനിറ്റിൽ മത്തേയൂസ് ന്യൂനസ് ബോക്‌സിലേക്ക് ചിപ്പ്‌ചെയ്ത് നൽകിയ പന്ത് കൃത്യമായി സ്വീകരിച്ച നോർവീജിയൻ സ്‌ട്രൈക്കർ ഹാളഡ് ഒരുപിഴവും കൂടാതെ തന്നെ ഗോൾ നേടി സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു.
തൊട്ടടുത്ത മിനിറ്റുകളിലും സിറ്റിക്ക് നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും അരോൺ രാംസഡൈലിന്റെ മികച്ച സേവുകൾ സതാംപ്ടണിന്റെ രക്ഷക്കെത്തി. സിറ്റിക്കെതിരെ സതാംപ്ടൺ കൗണ്ടർ അറ്റാക്കിലൂടെ പലപ്പോഴും ഭീഷണിയുയർത്തി. അവസാന മിനിറ്റുകളിൽ സിറ്റിയെ വിറപ്പിച്ച ശേഷമാണ് സന്ദർശകർ കീഴടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്