ബാലൺ ഡി ഓർ പുരസ്കാരത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി ബ്രസീലിൻ്റെ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ. എനിക്ക് കഴിയുമെങ്കിൽ ഞാൻ ഇത് 10 തവണ കൂടി ചെയ്യും. എന്നാൽ അവർ തയ്യാറല്ല. വിനീഷ്യസ് ജൂനിയർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിനീഷ്യസ് ജൂനിയർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇനിയും തന്റെ മികവ് തുടരുമെന്നും എങ്കിലും ബലോൻ ദ് ഓർ തനിക്ക് നൽകാൻ ഫ്രാൻസ് ഫുട്ബോൾ തയ്യാറായേക്കില്ലെന്നുമാണ് ബ്രസീൽ താരം പറഞ്ഞതെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു.
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാര ജേതാവിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയാണ് അവാർഡ് ജേതാവ്. ഡിഫൻസീവ് മിഡ്ഫീൽഡറായ റോഡ്രി യൂറോ കപ്പിൽ സ്‌പെയിനിനെ ജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
യൂറോ കപ്പ് ടൂർണമെൻ്റിലെ മികച്ച താരവും റോഡ്രിയായിരുന്നു. 2023-24 സീസണിൽ തുടർച്ചയായ നാലാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരായി. നാല് തവണയും സിറ്റി വിജയിക്കുന്നതിൽ റോഡ്രിയുടെ പ്രകടനം നിർണായകമായി.
റയൽ മാഡ്രിഡിനൊപ്പം ലാ ലീഗ, ചാംപ്യൻസ് ലീഗ്, സൂപ്പർ കോപ്പ തുടങ്ങിയവയാണ് വിനീഷ്യസിന്റെ നേട്ടം. കഴിഞ്ഞ സീസണിൽ എല്ലാ ലീഗുകളിൽ നിന്നുമായി 26 ഗോളുകളും 12 അസിസ്റ്റുകളും വിനീഷ്യസിന്റെ പേരിലുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്