പാരീസ്: ലോക ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ ബാലണ്‍ ഡി ഓർ പുരസ്കാരം സ്പെയിനിന്‍റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്.
മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ അസ്റ്റാന ബോണ്‍മറ്റിയെ തെരഞ്ഞെടുത്തു. യുവേഫയുമായി സഹകരിച്ച് ഫ്രഞ്ച് മാഗസിൻ ഫ്രാൻസ് ഫുട്ബോള്‍ സംഘടിപ്പിച്ച പാരീസില്‍ നടന്ന ചടങ്ങിലാണ് റോഡ്രിക്ക് അവാർഡ് സമ്മാനിച്ചത്.
വിനീഷ്യസ് ജൂനിയർ, ഡാനി കാർവാജല്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരടങ്ങിയ റയല്‍ മാഡ്രിഡ് ത്രയത്തെ മറികടന്നാണ് റോഡ്രിയെ തേടി പുരസ്കാരമെത്തിയത്.
യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്