പാകിസ്താൻ ക്രിക്കറ്റ് പരിശീലക സ്ഥാനം ഗാരി കിര്‍സ്റ്റൻ രാജിവച്ചു

OCTOBER 28, 2024, 3:32 PM

പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ​ഗാരി കിർസ്റ്റൺ രാജിവെച്ചു. പകരം ജേസൺ‌ ​ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകുമെന്ന് പിസിബി വ്യക്തമാക്കി.

നിലവിൽ പാകിസ്താന്റെ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ​ഗില്ലസ്പിയാണ്.നവംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ജേസൺ‌ ​ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകുമെന്ന് പിസിബി വ്യക്തമാക്കി.

പാകിസ്താൻ ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ​ഗാരി കിർസ്റ്റണ് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്.

vachakam
vachakam
vachakam

2007 മുതൽ 2011 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു ​ഗാരി കിർസ്റ്റൺ. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത് ​ഗാരി കിർസ്റ്റന്റെ കീഴിലായിരുന്നു.

ദക്ഷിണാഫ്രിക്കൻ മുൻ താരമായ കിർസ്റ്റൺ 101 ടെസ്റ്റുകളും 185 ഏകദിനങ്ങളും കളിച്ചിട്ടുണ്. രണ്ട് ഫോർമാറ്റുകളിലുമായി 14,000ത്തോളം റൺസാണ് കിർസ്റ്റന്റെ സമ്പാദ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam