ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി കെഎൽ രാഹുൽ ലഖ്‌നൗ സൂപ്പർജയൻ്റ്‌സ് വിടുമെന്ന് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ടീം വിടുന്നത്. കഴിഞ്ഞ സീസണിൽ ലക്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ലക്‌നൗ ക്യാപ്റ്റൻ രാഹുലുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
അതിനിടെ നിക്കോളാസ് പൂരനെ ലഖ്‌നൗവിലെ നായകനാക്കുമെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. 18 കോടി നൽകി ആദ്യ പരിഗണനയിൽ ലഖ്‌നൗ പുരാനെ നിലനിർത്തും. രാഹുലിനെ ടീമിൽ നിലനിർത്താൻ ലഖ്‌നൗ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ലേലത്തിൽ പങ്കെടുക്കാൻ താരം തീരുമാനിക്കുകയായിരുന്നു.
രാഹുലിനെ സ്വന്തമാക്കാന്‍ ഇപ്പോള്‍ തന്നെ ഫ്രാഞ്ചൈസികള്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രാഹുലിനെ തിരിച്ചെത്തിക്കന്‍ മുന്നിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരും രാഹുലില്‍ താല്‍പര്യം കാണിക്കുന്നുണ്ട്.
രാജസ്ഥാന്‍ സ്വന്തമാക്കിയാല്‍ സഞ്ജുവിന് കീഴില്‍ താരം രാഹുല്‍ കളിക്കുന്നത് കാണാന്‍ സാധിക്കും. ഇതിനിടെ രാഹുലിനെ തിരിച്ചെത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍ വലിയ ശ്രമങ്ങള്‍ തന്നെ നടത്തുന്നുണ്ട്. രാഹുലാവട്ടെ കര്‍ണാകടക്കാരനും ആയതിനാല്‍ ആര്‍സിബി തിരികെ കൊണ്ടുവന്നേക്കും. മുമ്പ് ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് രാഹുല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്