ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ആറ് കളിക്കാരെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയേക്കും, ക്യാപ്റ്റൻ സഞ്ജു സാംസണായിരിക്കും റോയൽസിൻ്റെ ഒന്നാം ചോയ്സ് നിലനിർത്തൽ താരം എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതനുസരിച്ച് 18 കോടി രൂപയാണ് മലയാളി താരത്തിന് റയൽ നൽകുന്ന പ്രതിഫലം.
പരമാവധി ആറ് കളിക്കാരെ നിലനിർത്താൻ അനുവാദമുണ്ട്. റിറ്റെൻഷൻ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്താനാണ് രാജസ്ഥാൻ റോയ്‌സിൻ്റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലനിർത്തിയ ആറ് താരങ്ങളുടെ പേരും പ്രതിഫലവും പുറത്തുവിട്ടു.
1. സഞ്ജു സാംസണ്‍
റോയല്‍സിനെ രണ്ട് തവണ പ്ലേഓഫില്‍ എത്തിച്ച ഒരേയൊരു ക്യാപ്റ്റനാണ് സഞ്ജു. മൂന്ന് വര്‍ഷത്തിനിടെയാണ് ഈ നേട്ടം. ക്യാപ്റ്റനെന്ന നിലയില്‍ ഫ്രാഞ്ചൈസിക്കൊപ്പം 31 വിജയങ്ങള്‍ എന്ന അന്തരിച്ച ഷെയ്ന്‍ വോണിന്റെ റെക്കോഡിനൊപ്പമെത്താനും കഴിഞ്ഞ സീസണില്‍ സഞ്ജുവിന് സാധിച്ചു.
കഴിഞ്ഞ സീസണില്‍ 15 ഇന്നിങ്സുകളില്‍ നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 531 റണ്‍സ് നേടി. 48.27 ശരാശരിയോടെ ടോപ് ഫൈവ് റണ്‍സ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.
അടുത്തിടെ അന്താരാഷ്ട്ര ടി20യില്‍ കന്നി സെഞ്ചുറിയും നേടി. ഒരു ദശാബ്ദത്തിലേറെയായി റോയല്‍സിനൊപ്പമുള്ള സഞ്ജു ഏറ്റവും കൂടുതല്‍ കാലം ടീമില്‍ കളിച്ച താരം കൂടിയാണ്. 18 കോടി രൂപയ്ക്ക് അദ്ദേഹത്തെ നിലനിര്‍ത്താന്‍ റോയല്‍സിന് കൂടുതല്‍ ചിന്തിക്കേണ്ടതില്ല.
2. ജോസ് ബട്‌ലര്‍
ലേലത്തിന് മുമ്പായി റോയല്‍സ് നിലനിര്‍ത്തുന്ന രണ്ടാമത്തെ താരം വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലര്‍ ആണ്. പല തവണ ടീമിനെ രക്ഷിച്ച ഇംഗ്ലീഷ് താരം. യശസ്വി ജയ്‌സ്വാളിനൊപ്പം റോയല്‍സിന്റെ മാച്ച് വിന്നിങ് കോമ്പിനേഷന്‍ ആണ് ബട്‌ലര്‍. 14 കോടി രൂപയാണ് രണ്ടാം റിട്ടന്‍ഷന്‍ താരത്തിന് ലഭിക്കുന്ന പ്രതിഫലം.
3. സന്ദീപ് ശര്‍മ
2015ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പേസര്‍ ന്യൂ ബോളില്‍ സ്ഥിരതയാര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്. പ്രായം 31 ആയെങ്കിലും ബൗളിങ് മൂര്‍ച്ചയ്ക്ക് കുറവുവന്നിട്ടില്ല. കഴിഞ്ഞ 5 വര്‍ഷമായി ദേശീയ ടീമിനായി മത്സരിക്കാത്തതിനാല്‍ അണ്‍ക്യാപ്ഡ് പ്ലെയര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഇതോടെ വെറും 4 കോടി രൂപയ്ക്ക് സന്ദീപ് ശര്‍മയെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് കഴിയും.
4. യുസ്‌വേന്ദ്ര ചഹല്‍
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. ഐപിഎല്ലില്‍ 160 മത്സരങ്ങള്‍ കളിച്ച ലെഗ് സ്പിന്നര്‍ 22.44 ശരാശരിയില്‍ 205 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം റോയല്‍സിനായി മൂന്ന് സീസണുകളിലായി 66 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏത് ടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മാരകമായ സ്പിന്‍ ഓപ്ഷനാണ് യുസ്‌വേന്ദ്ര. 11 കോടി രൂപയ്ക്ക് ചഹലിനെ നിലനിര്‍ത്താനാകും.
5. റിയാന്‍ പരാഗ്
കഴിഞ്ഞ സീസണില്‍ സഞ്ജുവിനെ പോലെ 500-ലധികം റണ്‍സുമായി തിളങ്ങി. ആദ്യമായാണ് ഒരു സീസണില്‍ രണ്ട് റോയല്‍സ് താരങ്ങള്‍ 500 റണ്‍സ് ക്ലബ്ബില്‍ എത്തുന്നത്. 14 മാച്ചുകളില്‍ നിന്ന് 52.09 എന്ന മികച്ച ശരാശരിയും 149.21 സ്ട്രൈക്ക് റേറ്റുമായി 573 റണ്‍സ് നേടിയ പരാഗാണ് കഴിഞ്ഞ സീസണിലെ റോയല്‍സിന്റെ ടോപ് സ്‌കോറര്‍. നാല് അര്‍ധസെഞ്ചുറികളും നേടിയിരുന്നു. 2024 സീസണിലെ മൂന്നാം ടോപ് സ്‌കോറര്‍ക്ക് പുതിയ സീസണില്‍ റോയല്‍സ് നല്‍കാന്‍ പോകുന്നത് 11 കോടി രൂപയാണ്.
6. യശസ്വി ജയ്സ്വാള്‍
ഐപിഎല്‍ 2024 സീസണില്‍ തരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും 22കാരനായ ഓപണറെ റോയല്‍സിന് കൈവിടാനാവില്ല. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയുടെ പ്രമുഖ ബാറ്ററായി പ്രതിഭ തെളിയിച്ച യുവതാരമാണദ്ദേഹം. 14 കോടി രൂപയ്ക്ക് ജയ്സ്വാളിനെ നിലനിര്‍ത്താന്‍ റോയല്‍സിന് കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്