സൗദി ലീഗിലെ കിങ്‌സ് കപ്പിൽ നടന്ന മത്സരത്തിൽ കരുത്തരായ അൽ-താവൂൻ അൽ നാസറിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചിരുന്നു. മത്സരത്തിന്റെ 71 ആം മിനിറ്റിൽ വാലിദ് അഹമ്മദ് നേടിയ ഗോളിലൂടെയാണ് അവർ വിജയിച്ചത്.
മത്സരത്തിൽ പൂർണ അധ്യപത്യം സ്ഥാപിച്ചത് അൽ നാസർ ആയിരുന്നെങ്കിലും അൽ-താവൂനിന്റെ പ്രതിരോധത്തിന്റെ മുൻപിൽ അടിയറവ് പറയുകയായിരുന്നു.
ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിച്ച താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോൾ അദ്ദേഹം പാഴാക്കിയിരുന്നു.
അതിൽ ആരാധകരുടെ രോക്ഷം വളരെ വലുതായിരുന്നു. ചില ആരാധകർ അദ്ദേഹം വിരമിക്കണം എന്നും, അൽ നാസറിനെ ഇത്രയും മോശമാക്കുന്നത് റെണാൾഡോയാണ് എന്നൊക്കെ പറഞ്ഞാണ് വിമർശിക്കുന്നത്.
റൊണാൾഡോ തീർന്നു, ഈ ടൂർണമെന്റിലെ ഏറ്റവും മോശമായ താരമാണ് അദ്ദേഹം, എത്രയും പെട്ടന്ന് റിട്ടയർ ആകണം, 2019 മുതൽ അദ്ദേഹമാണ് ക്ലബ്ബിനെ നശിപ്പിക്കുന്നത്- ഇങ്ങനെയാണ് ആരാധകർ കുറിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്