ന്യൂഡെല്‍ഹി: വായു മലിനീകരണം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കരുതെന്നും പകരം ദീപങ്ങള്‍ കൊളുത്തണമെന്നും ഡെല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച ദേശീയ തലസ്ഥാനവാസികളോട് അഭ്യര്‍ത്ഥിച്ചു. 2025 ജനുവരി 1 വരെ എല്ലാത്തരം പടക്കങ്ങള്‍ക്കും ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ ഏര്‍പ്പെടു്തിയ സമ്പൂര്‍ണ നിരോധനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ദീപാവലി വിളക്കുകളുടെ ഉത്സവമാണെന്നും പടക്കം പൊട്ടിക്കലല്ലെന്നും കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പടക്കം പൊട്ടിക്കരുത് എന്ന് സുപ്രീം കോടതിയും ഡെല്‍ഹി ഹൈക്കോടതിയും പറഞ്ഞിട്ടുണ്ടെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും തരത്തിലുള്ള മലിനീകരണത്തിന്റെ ദോഷഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണെന്നും അതില്‍ ഹിന്ദു-മുസ്ലിം വേര്‍തിരിവില്ലെന്നും എഎപി മേധാവി പറഞ്ഞു.
അതേസമയം, പടക്കങ്ങള്‍ പൂര്‍ണമായും നിരോധിക്കാനുള്ള തീരുമാനത്തിന് എതിരാണെന്നും കെജ്രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളുടെ വികാരം കൊണ്ടാണ് കളിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. തീരുമാനത്തെ എതിര്‍ക്കുന്നെന്നും ഡെല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. ഡെല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ മലിനീകരണത്തിനെതിരെ പോരാടുന്നതിനൊപ്പം പടക്ക നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എഎപി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി മലിനീകരണം തടയുന്നതിനായി പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ദീപാവലി ദിനത്തില്‍ അത് അടിച്ചേല്‍പ്പിച്ച് ഉത്സവം നശിപ്പിക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കില്ല.' മനോജ് തിവാരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്