പുകവലിക്കുന്നത് മഹാപരാധമാണോ? പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ മന്ത്രി സജി ചെറിയാൻ

JANUARY 2, 2025, 11:11 PM

ആലപ്പുഴ: യു.പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു.

ബുധനാഴ്ച കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയില്‍ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു സജി ചെറിയാന്‍റെ പരാമർശം. എഫ്‌ഐആർ താൻ വായിച്ചതാണ്. അതില്‍ മോശപ്പെട്ടതായി ഒന്നുമില്ല. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കുഞ്ഞുങ്ങളല്ലേ അവർ വർത്തമാനം പറയും കമ്ബനിയടിക്കും ചിലപ്പോള്‍ പുക വലിക്കും. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്‌തെങ്കില്‍ തെറ്റാണ്.

vachakam
vachakam
vachakam

പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേയെന്നും മന്ത്രി ചോദിച്ചു.

താനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലില്‍ കിടന്നപ്പോള്‍ വലിച്ചിരുന്നു. എം.ടി.വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam