തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണം പൂര്‍ണമായി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ആര്‍ക്കും ആരെയും വിലയ്ക്കെടുക്കാമല്ലോ. ഇപ്പോഴത്തെ ഈ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ആര് ഇനി അന്വേഷിച്ചാലും തനിക്ക് ഒരു ഭയവുമില്ലെന്നും ഈ തേഞ്ഞൊട്ടിയ ആരോപണത്തെയൊന്നും താന്‍ ആനക്കാര്യമായി കാണുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ തന്നെ മൂക്കില്‍ വലിച്ചുകേറ്റുമെന്ന് പറഞ്ഞ് ഇഴകീറിയുള്ള അന്വേഷണം നടന്നതാണല്ലോ എന്നും എന്നിട്ടെന്തായി എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
അറസ്റ്റ് ചെയ്യണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ എന്ന് പറഞ്ഞ് സിനിമയില്‍ ജഗതി പറയുന്നതുപോലെ പായുമായി റോഡില്‍ കിടക്കുകയല്ലേ ഞാന്‍. എനിക്കൊരു പേടിയുമില്ല. ചിരിച്ചുകൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.
ഇത് തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് കണ്ടപ്പോള്‍ വന്ന ആരോപണമാണെന്നും ഇതിന് പിന്നില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്