പത്തനംതിട്ട: കണ്ണൂർ കലക്ടർക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ രംഗത്ത്.
കണ്ണൂർ കലക്ടറുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. കലക്ടർ പറയുന്നതു നുണയാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കെ.മഞ്ജുഷ പറഞ്ഞു.
കലക്ടറോട് നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമില്ല. നവീൻ ബാബുവിന് ഒരു കാര്യവും പങ്കുവയ്ക്കാൻ പറ്റിയ ആളല്ല കലക്ടർ.
‘തനിക്കു തെറ്റു പറ്റി’യെന്ന് നവീൻ ബാബു തന്നോടു പറഞ്ഞെന്ന് കണ്ണൂർ കലക്ടർ നൽകിയ മൊഴി പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുഷയുടെ പ്രതികരണം.
'മറ്റ് കളക്ടർമാരുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ കണ്ണൂർ കളക്ടർ പറഞ്ഞതുപോലെ ഒരു ആത്മബന്ധവും ഇരുവരും തമ്മിൽ ഉണ്ടായിരുന്നില്ല. മനസിലുള്ളത് പറയാൻ മാത്രം ബന്ധം സൂക്ഷിച്ചിരുന്നില്ല. ചേംബറിലെത്തി തുറന്നു പറച്ചിൽ നടത്തിയെന്നത് വിശ്വസിക്കുന്നില്ല. കളക്ടറോട് ഒരു ലീവ് ചോദിക്കാൻ പോലും നവീൻ ബാബുവിന് മടിയായിരുന്നു. രാവിലെ വന്നിട്ട് വൈകീട്ട് തിരികെ കണ്ണൂരിലേക്ക് പോയ ദിവസങ്ങളുണ്ട്', മഞ്ജുഷ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്