അഹമ്മദാബാദ്: പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഗുജറാത്തിലെ കച്ചിലെ സര്‍ ക്രീക്ക് ഏരിയയിലെ ലക്കി നാലയില്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്), ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ബിഎസ്എഫ് ഔട്ട്പോസ്റ്റ് സന്ദര്‍ശിച്ച് സൈനികരുമായി ആശയവിനിമയം നടത്തുകയും ദീപാവലി ആശംസകള്‍ പങ്കുവെക്കുകയും ചെയ്തു. പകല്‍ വളരെ ഉയര്‍ന്ന ചൂടും രാത്രി അതിശൈത്യവും കാരണം ഇത് മനുഷ്യവാസയോഗ്യമല്ലാത്ത സ്ഥലമാണ്.
2014ല്‍ അധികാരത്തില്‍ വന്നതു മുതല്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് ഒരു പാരമ്പര്യമാക്കി മാറ്റി. എല്ലാ വര്‍ഷവും മോദി സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ സൈനികരുമായി ആശയവിനിമയം നടത്തുകയും ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നു.
ഇത്തവണ സൈന്യത്തെയും സര്‍ക്കാരിനെയും സംബന്ധിച്ച് ദീപാവലി ഇരട്ടി മധുരത്തിന്റേതാണ്. ഡെപ്‌സാംഗ്, ഡെംചോക്ക് അടക്കമുള്ള അതിര്‍ത്തി മേഖലകളില്‍ നിന്ന് സംഘര്‍ഷം അവസാനിപ്പിച്ച് ഇന്ത്യ, ചൈന സൈന്യം പിന്നോട്ട് മാറിയത് രണ്ടു ദിവസം മുന്‍പാണ്. വ്യാഴാഴ്ച യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പല അതിര്‍ത്തി പോയിന്റുകളിലും ദീപാവലി മധുരം കൈമാറുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്