ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാനെതിരേയും മഹാരാഷ്ട്ര എം.എല്‍.എ സീഷാന്‍ സിദ്ദിഖിക്കെതിരേയും വധഭീഷണി മുഴക്കിയ യുവാവ് പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് ബരേയ്ലി സ്വദേശിയായ ത്വയിബ് അന്‍സാരി(20)യാണ് പിടയിലായത്. മുംബൈ പൊലീസും നോയിഡ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.
മരപ്പണിക്കാരനായ ഇയാളെ നോയിഡ സെക്ടര്‍ 92-ലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കുപ്രസിദ്ധ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനാണെന്ന് പറഞ്ഞാണ് യുവാവ് സല്‍മാന്‍ ഖാനെതിരേ ഭീഷണി മുഴക്കിയത്. പത്തുകോടി രൂപ നല്‍കിയില്ലെങ്കില്‍ നടന്റെ ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു സന്ദേശം. മുംബൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ നോയിഡയില്‍നിന്നാണ് ഫോണ്‍സന്ദേശം വന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് നോയിഡ പോലീസിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തുകയും തിങ്കളാഴ്ച രാത്രി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്