റോത്തക്: ദീപാവലി സീസണിൽ ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഇതിന് പിന്നാലെ ഓടുന്ന ട്രെയിനിൽ തീ പടരുകയായിരുന്നു.
ഹരിയാനയിലെ റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ട്രെയിൻ യാത്രക്കാരിൽ ആരോ കയ്യിൽ കരുതിയ പടക്കം പൊട്ടിയതിന് പിന്നാലെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചാണ് കംപാർട്ട്മെന്റിൽ തീ പടർന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റിൽ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്നാണ് റെയിൽവേ പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. നാലിൽ അധികം യാത്രക്കാർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. മറ്റ് കംപാർട്ട്മെന്റിലേക്ക് തീ പടരുന്നതിന് മുൻപ് തീ അണയ്ക്കാനായത് മൂലമാണ് വലിയ രീതിയിൽ അപകടം ഒഴിവാക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്