ബംഗളൂരു: കർണാടക കൊടകിലെ കാപ്പിതോട്ടത്തില്‍ മൂന്നാഴ്‌ച മുൻപ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമാക്കി പൊലീസ്. ബിസിനസുകാരനായ രമേശ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രമേശിന്റെ ഭാര്യ നിഹാരിക (29), കാമുകൻ നിഖില്‍ (28), സുഹൃത്ത് അങ്കുർ എന്നിവർ അറസ്റ്റിലായി.
അതേസമയം പണത്തിനു വേണ്ടിയാണ് ഭാര്യയും കാമുകനും സുഹൃത്തും ചേർന്ന് രമേശിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം അതിർത്തി കടന്നെത്തി ഇവർ മൃതദേഹം കത്തിക്കുകയായിരുന്നു.
ഒക്‌ടോബർ എട്ടിനാണ് കൊടകിലെ സുന്ദികൊപ്പയ്ക്ക് സമീപത്തെ കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അതുവഴി കടന്നുപോയ വാഹനങ്ങള്‍ പരിശോധിച്ചു. തുടർന്ന് ഒരു ചുവന്ന ബെൻസ് കാർ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇത് രമേശിന്റെ വാഹനമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്