ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കി പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയുടെ കുടുംബം രംഗത്ത്.
തിങ്കളാഴ്ചയായിരുന്നു ഭീഷണി ലഭിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആത്മീയ പ്രവർത്തനമാണ് അഭിനവിൻ്റെ മാർഗമെന്നും ഭീഷണി ലഭിക്കാൻ മാത്രം മറ്റൊന്നും ചെയ്തിട്ടില്ലെന്നും അമ്മ ജ്യോതി അറോറ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രഭാഷണ വീഡിയോകള്‍ ചെയ്യുന്ന അഭിനവിന് വളരെ അധികം ഫാൻസുണ്ട്. രാത്രി മിസ് കോളും പകല്‍ അതേ നമ്പറില്‍ നിന്ന് അഭിനവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശവും ലഭിച്ചെന്ന് അമ്മ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ളയാളാണ് അഭിനവ് അറോറ.
മൂന്ന് വയസ്സുള്ളപ്പോള്‍ അഭിനവ് ആത്മീയ യാത്ര ആരംഭിച്ചതായി ആണ് കുടുംബം പറയുന്നത്. അഭിനവിനെ സ്വാമി രാമഭദ്രാചാര്യ ശകാരിച്ചത് നേരത്തേ വൈറലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്