ഹൈദരാബാദ്: ഹൈദരാബാദില്‍ മോമോസ് കഴിച്ച് സ്ത്രീ മരിക്കുകയും 20ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. ബഞ്ചാര ഹില്‍സിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്കാണ് ജീവൻ നഷ്ടമായത്. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയെ തുടർന്ന് ഇവരെ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വൈദ്യസഹായം നല്‍കുന്നുണ്ട്. സംഭവത്തെ തുടർന്ന് ബഞ്ചാര ഹില്‍സ് പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്