ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 19 മാവോയിസ്റ്റുകള്‍ അറസ്റ്റിലായി. ജഗര്‍ഗുണ്ട പൊലീസ് സ്റ്റേഷന്‍ ഏരിയയില്‍ നിന്ന് 14 പേരും ഭേജി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അഞ്ച് പേരുമാണ് പിടിയിലായത്. കൊണ്ട ഏരിയ കമ്മിറ്റി ഓഫ് സിപിഐ (മാവോയിസ്റ്റ്) യുടെ കീഴില്‍ വരുന്ന മേഖലയാണിത്.
മൂന്ന് ജെലാറ്റിന്‍ റോഡുകള്‍, 300 ഗ്രാം വെടിമരുന്ന്, കോര്‍ഡെക്‌സ് വയര്‍, ഡിറ്റോണേറ്റര്‍, ഇലക്ട്രിക് വയറുകള്‍, ബാറ്ററികള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്, സിആര്‍പിഎഫിന്റെ 219, 150 ബറ്റാലിയനുകളിലെ ഉദ്യോഗസ്ഥര്‍, കോബ്ര യൂണിറ്റിന്റെ 201-ാം ബറ്റാലിയന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത നക്‌സല്‍ വിരുദ്ധ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. ബസ്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്