ബെംഗളൂരു: ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലായിരുന്നു മുൻ കർണാടക ഹൈക്കോടതി ജഡ്ജി കൂടിയായിരുന്നു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർപദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് അദ്ദേഹം. നിയമനിർമാണം നടത്താതെ കേവലം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയതാണ് പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോരാട്ടം.
ആധാറിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് പുട്ടസ്വാമി നല്‍കിയ ഹര്‍ജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന, സുപ്രീം കോടതിയുടെ ചരിത്ര വിധിയുണ്ടായത്.
1926 ഫെബ്രുവരി എട്ടിന് ജനിച്ച പുട്ടസ്വാമി മൈസൂരു മഹാരാജാസ് കോളജ്, ബെംഗളൂരു ലോ കോളജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1952-ല്‍ അഭിഭാഷകനായി എൻ റോള്‍ ചെയ്ത ശേഷം ഹൈക്കോടതിയില്‍ സർക്കാരിന്റെ എ.ജി ആയിരുന്നു.
1986-ല്‍ സെൻട്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ വൈസ് ചെയർമാനായിരുന്നു. പിന്നീട് ഹൈദരാബാദില്‍ ആന്ധ്രാപ്രദേശ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയർമാനായി നിയമിതനായി. ഹൈദരാബാദില്‍ തന്നെ ആന്ധ്രാപ്രദേശ് പിന്നാക്ക വിഭാഗ കമ്മിഷനായും പ്രവർത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്