ചെന്നൈ: പട്ടിക്കുട്ടികള്‍ ചത്തതിന്റെ പേരില്‍ ഭർത്താവ് കുറ്റപ്പെടുത്തിയതിനെത്തുടർന്ന് പോലീസുകാരി ജീവനൊടുക്കി. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് ഏറെ വർഷങ്ങളായി ഒരു വളർത്തുനായയുണ്ട്.
അടുത്തിടെ വളർത്തുനായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞദിവസം ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു.
ഈ സംഭവത്തിലാണ് ഭർത്താവ് ഭാര്യയെ കുറ്റപ്പെടുത്തിയത്. ഭാര്യയുടെ ശ്രദ്ധക്കുറവാണ് പട്ടിക്കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടാൻ കാരണമെന്നായിരുന്നു ഭർത്താവിന്റെ വാദം.
ചെങ്കല്‍പ്പേട്ട് ഓള്‍ വിമൻ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. ഗിരിജയാണ് കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ചത്.
ഗിരിജയുടെ ഭർത്താവ് ദിഗേശ്വരനും പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണ്. 20 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.
ശനിയാഴ്ച രാത്രി ഭാര്യയെ ഫോണില്‍വിളിച്ച ദിഗേശ്വരൻ ഗിരിജയെ ഇതിന്റെപേരില്‍ കുറ്റപ്പെടുത്തുകയും വഴക്കുപറയുകയുംചെയ്തു. ഇതിനുശേഷം ദിഗേശ്വരൻ വീണ്ടും ഭാര്യയെ ഫോണില്‍വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരൻ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്