മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു.
മൂന്നാം ഘട്ട പട്ടികയിൽ 25 സ്ഥാനാർത്ഥികളാണ് ഉൾപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച നടന്ന ആദ്യഘട്ടത്തിൽ 99 സ്ഥാനാർത്ഥികളെയും രണ്ടാം ഘട്ടത്തിൽ 22 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതിന് ശേഷമാണ് മൂന്നാം ഘട്ട പട്ടിക പുറത്തിറക്കിയത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മറ്റ് പ്രമുഖരും ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിരുന്നു. നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ജനവിധി തേടുന്നത്. ഫഡ്‌നാവിസിൻ്റെ പിഎ സുമിത് വാങ്കാട്ടെയും മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അർവി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവാൻകുലെ കാമത്തി മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്നുണ്ട്. മൂന്ന് ഘട്ടമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 146 ആയി. നവംബർ 23-ന് ആണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്. 23-ന് വോട്ടെണ്ണല്‍ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്