തുംകുരു: സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെറ്റി ഒഴുക്കില്‍പ്പെട്ടു പറയിടുക്കില്‍ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകള്‍ക്കു ശേഷം സാഹസികമായി രക്ഷപെടുത്തി എന്ന് റിപ്പോർട്ട്. കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ശിവരാംപൂർ സ്വദേശിയായ സോമനാഥിന്റെ മകള്‍ ഹാമസ്തയാണ് പാറയിടുക്കിൽ വീണത്. എസ്‌ഐടി കോളജില്‍ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
ഞായറാഴ്ച അവധിയായതിനാല്‍ സുഹൃത്ത് കീർത്തനയ്‌ക്കൊപ്പം മന്ദരഗിരിക്ക് സമീപമുള്ള മൈദാല തടാക പ്രദേശത്തേക്ക് യാത്ര പോയതായിരുന്നു പെൺകുട്ടി. മന്ദരഗിരി മലനിരകളില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു.
സെല്‍ഫിയെടുക്കാൻ പോയ ഇവർ മൈദാല തടാകത്തിലെക്ക് ഒഴുകിപ്പതിക്കുന്ന ഒരു കൊച്ചരുവിയിലെ പാറക്കെട്ടില്‍ കുടുങ്ങി. ഹാമസ്ത മലയിടുക്കിലേക്ക് തെന്നി വീഴുകയും പാറകള്‍ക്കിടയില്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നത് കണ്ട സുഹൃത്ത് കീർത്തന സ്ഥലവാസികളെ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് കീർത്തന ഹാമസ്തയുടെ മാതാപിതാക്കളെ വിളിച്ചു, അവർ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് പോലീസ് സംഘവും അഗ്നിശമന സേനയും ചേർന്ന് തിരച്ചില്‍ ആരംഭിച്ചു. ഫയർഫോഴ്‌സും പോലീസും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പതിനഞ്ചടിയോളം താഴ്ചയിലുള്ള പാറക്കെട്ടിനിടയില്‍ ഹാമസ്ത കുടുങ്ങിയ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല.
ഞായറാഴ്ച രാത്രി വൈകി നിർത്തിവെച്ച രക്ഷാപ്രവർത്തനം തിങ്കളാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചു. മണല്‍ചാക്കുകള്‍ ഇട്ട് നീരൊഴുക്ക് പരിമിതപ്പെടുത്തിയപ്പോള്‍ ഹാമസ്തയുടെ നിലവിളി കേള്‍ക്കാമായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12:00 മണിയോടെ 20 അടി വരെ താഴ്ചയില്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ ഹംസയെ ജീവനോടെ രക്ഷപ്പെടുത്തി. ഹാമസ്തയ്‌ക്ക് ശരീരത്തില്‍ ചില ചതവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. തുംകുരു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഹാമസ്തയുടെ നില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്