ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ (തമിഴക വെട്രി കഴകം) ആദ്യ സംസ്ഥാന സമ്മേളനം അക്ഷരാർത്ഥത്തിൽ തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു.
വില്ലുപുരം വിക്രവാണ്ടിയില്‍ നടന്ന സമ്മേളനത്തില്‍ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. വിഭജന രാഷ്ട്രീയം, ദ്രാവിഡ മോഡല്‍, ജാതി തിരിച്ചുള്ള കണക്കെടുപ്പ് തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് താരം സമ്മേളനത്തില്‍ സംസാരിച്ചു.
All the best Chellam @actorvijay on your new journey.. pic.twitter.com/XUBS0AmYkM
— Prakash Raj (@prakashraaj) October 27, 2024
ഇപ്പോൾ നടന്റെ രാഷ്ട്രീയ പട്ടാഭിഷേകത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വിജയ്ക്ക് ആശംസകള്‍ നേർന്നു. "നിങ്ങളുടെ പുതിയ യാത്രക്ക്... ആശംസകള്‍ ചെല്ലം," എന്നാണ് പ്രകാശ് രാജ് എക്സില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്