ശ്രീനഗർ: തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ജമ്മുകാശ്മീരില്‍ സൈനിക വാഹനത്തിനുനേരെ വെടിയുതിർത്തതായി റിപ്പോർട്ട്. അഖ്നൂർ സെക്ടറില്‍ ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയായിരുന്നു ആക്രമണം ഉണ്ടായത്.
അതേസമയം ആക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇന്ത്യൻ സൈന്യം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.
മൂന്ന് പേർ ഒന്നിലധികം റൗണ്ടുകളായി വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തിനുപിന്നാലെ മേഖലയില്‍ സൈന്യം വളയുകയും അക്രമികളെ പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്