'വലിയ ജാഗ്രത വേണം '; ഡൽഹിയിൽ വായുമലിനീകരണതോത് ​ഗുരുതരാവസ്ഥയിലേക്ക് 

OCTOBER 28, 2024, 4:28 PM

ഡൽഹി: ദില്ലിയിൽ വായുമലിനീകരണതോത് ​ഗുരുതരാവസ്ഥയിലേക്ക് പോകുന്നതായി റിപ്പോർട്ട്. ശരാശരി വായു​ഗുണനിലവാര സൂചിക ഇന്ന് 328 ആയി എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം മലിനീകരണം കുറയ്ക്കാൻ ദീപാവലിക്ക് പടക്ക നിരോധനമേർപ്പെടുത്തിയ ദില്ലി സർക്കാർ ഹിന്ദു വിരോധികളാണെന്ന വിമർശനവുമായി ബിജെപി രംഗത്ത് എത്തി.

കാറ്റിന്റെ ​ഗതി അനുകൂലമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വളരെ മോശം അവസ്ഥയിൽ നിന്ന്  വായു​ഗുണനിലവാരം മെച്ചപ്പെട്ട് ​ 300 ന് താഴെയെത്തിയിരുന്നു. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങൾ തീയിടുന്നത് കൂടിയതും ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി വീണ്ടും ​ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ‌വരും ദിവസങ്ങളിൽ വായു​ഗുണനിലവാരതോത് നാനൂറിനും മുകളിൽ ​ഗുരുതര അവസ്ഥയിലെത്തുമെന്നാണ് വിലയിരുത്തൽ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam