ഒറ്റ തന്ത പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്ത്. താന്‍ ആരുടെയും അപ്പന് വിളിച്ചിട്ടില്ലെന്നും വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം.
അതേസമയം താൻ നേരത്തെ നടത്തിയ ഒറ്റ തന്ത പരാമര്‍ശം സിനിമ ഡയലോഗ് ആയിരുന്നുവെന്നും സിനിമ ഡയലോഗായി മാത്രം കണ്ടാല്‍ മതിയെന്ന് പരാമര്‍ശം നടത്തുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എന്നാൽ തന്റെ ഹൃദയത്തില്‍ നിന്നു വന്ന വാക്കുകളെ ഒരാളെ വ്യക്തിപരമാക്കുന്ന വിധത്തിലാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒറ്റതന്ത പരാമര്‍ശം നടത്തിയത്. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആരോപണങ്ങളോടായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.
തൃശ്ശൂര്‍ പൂരവുമായി സംബന്ധിച്ച് യാഥാര്‍ഥ്യം അന്വേഷിക്കുന്നതിന്, ഒറ്റതന്തയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്