റഷ്യയ്‌ക്കെതിരായ ഉപരോധം ലംഘിച്ച ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ അടക്കം 400 കമ്പനികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി.
ഉക്രൈനിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഇടപെട്ടു എന്നതാണ് കമ്പനികൾക്കെതിരെയുള്ള കുറ്റം. ഏകദേശം 12 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കെതിരെയാണ് അമേരിക്കയുടെ നടപടി.
റഷ്യ ആസ്ഥാനമായുള്ള കമ്പനികളുമായി സഹകരിച്ച് 700ഓളം ഷിപ്പ്‌മെൻ്റുകൾ നടത്തിയ ഇന്ത്യൻ കമ്പനിയായ അസെൻ്റ് ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിരോധനം നേരിടുന്ന ഒന്നാണ്. അവർ യുഎസ് നിർമ്മിത വിമാന ഘടകങ്ങൾ റഷ്യയിലേക്ക് അയച്ചു.
സമാനമായ നിലയിൽ റഷ്യയിലെ കമ്പനികൾക്ക് പൊതു ആവശ്യ വസ്തുക്കൾ ( സി എച്ച് പി എൽ) ഉൽപ്പന്നങ്ങൾ അയച്ചുകൊടുത്ത മാസ്ക് ട്രാൻസ് എന്ന കമ്പനിക്കെതിരെയും നടപടിയുണ്ട്. ഇതും ഇന്ത്യൻ കമ്പനിയാണ്. ടി എസ് എം ഡി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയും യുദ്ധസാമഗ്രികൾ റഷ്യയിലേക്ക് എത്തിച്ച കമ്പനിയാണ്.
റഷ്യയ്‌ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്, യുകെ, ജപ്പാൻ, ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, തുർക്കി, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്