ന്യൂ ഓർലിയാൻസിലെ ബർബൺ സ്ട്രീറ്റിൽ പുതുവത്സരം ആഘോഷിക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അക്രമി ഇരച്ചുകയറി 10 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമി എത്തിയ വാഹനത്തിൽ ആയുധങ്ങളും ട്രക്കിൽ ഐഎസ് പതാകയുമുണ്ടെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു.
ടെക്‌സാസിൽ നിന്നുള്ള യുഎസ് പൗരനായ 42-കാരനായ ഷംസുദ്-ദിൻ ജബ്ബാർ എന്നയാളാണ് അക്രമി എന്ന് തിരിച്ചറിഞ്ഞു. അക്രമത്തിനായി ഉപയോഗിച്ച ഫോർഡ് പിക്കപ്പ് ട്രക്ക് വാടകയ്‌ക്കെടുത്തതാണെന്ന് ആണ് ലഭിക്കുന്ന വിവരം.
വാഹനത്തിൽ ഐഎസ്ഐഎസ് പതാക ഉണ്ടായിരുന്നു എന്നും വിഷയത്തിൻ്റെ ഗൗരവവും തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും നിർണ്ണയിക്കാൻ എഫ്ബിഐ പ്രവർത്തിക്കുകയാണ് എന്നും എഫ്ബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
കൊലപാതകത്തിന് ശംസുദ് ദിൻ ജബ്ബാർ ഉപയോഗിച്ച ട്രക്കിന് ടെക്‌സാസിൻ്റെ ലൈസൻസ് പ്ലേറ്റ് ഉണ്ടായിരുന്നു, അത് കഴിഞ്ഞ മാസം തെക്കൻ അതിർത്തി കടന്നതായി റിപ്പോർട്ടുണ്ട്. ഫെഡറൽ ലോ എൻഫോഴ്‌സ്‌മെൻ്റ് സ്രോതസ്സുകൾ പറയുന്നത് അനുസരിച്ചു ആക്രമണത്തിന് ഉപയോഗിച്ച പിക്കപ്പ് ട്രക്ക് നവംബർ 16 ന് ടെക്സസിലെ ഈഗിൾ പാസിൽ വച്ച് യുഎസിലേക്കുള്ള തെക്കൻ അതിർത്തി കടന്ന് ട്രാക്ക് ചെയ്തതായി വ്യക്തമാകുന്നു. എന്നാൽ അതിർത്തി കടക്കുമ്പോൾ അക്രമിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഷംസുദ് ദിൻ ജബ്ബാർ മനഃപൂർവം പൊലീസ് ബാരിക്കേഡ് തകർത്ത് ജനക്കൂട്ടത്തിനു മുകളിലൂടെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ഇയാൾ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 35 പേരെ നഗരത്തിലുടനീളമുള്ള അഞ്ച് ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
"എഫ്‌ബിഐ അന്വേഷണത്തിന് നേതൃത്വം നൽകുകയും ഈ സംഭവം തീവ്രവാദ പ്രവർത്തനമായി അന്വേഷിക്കുകയും ചെയ്യുന്നു എന്നും മരണവും പരിക്കും തടയുന്നതിന് പ്രാദേശിക നിയമപാലകരുടെ ധീരവും വേഗത്തിലുള്ളതുമായ പ്രവർത്തനത്തിന് ഞാൻ നന്ദിയുള്ളവനാണ് എന്നും പ്രസിഡൻ്റ് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ബർബൺ സ്ട്രീറ്റ് ആക്രമണത്തെ 'ശുദ്ധമായ തിന്മയുടെ പ്രവൃത്തി' എന്നാണ് നിയുക്ത പ്രസിഡൻ്റ് ട്രംപ് വിശേഷിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്