വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം ലഭിക്കാന്‍ പോകുന്നത് ഇലോണ്‍ മസ്‌കിനാണ് എന്നതില്‍ സംശയമില്ല. ട്രംപ് സര്‍ക്കാരിലെ സുപ്രധാനമായ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് തന്നെ ഇലോണ്‍ മസ്‌കാണ്. എന്നാല്‍ ട്രംപ് - മസ്‌ക് ബന്ധം തകരുമെന്ന പ്രവചനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ടൈം ട്രാവലര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡ്ര്യൂ കുര്‍ടിസാണ് ട്രംപും മസ്‌കും പിരിയുമെന്ന് പ്രവചിച്ചിരിക്കുന്നത്. നിലവില്‍ വളരെ സ്‌നേഹത്തിലാണെങ്കിലും ഈ ബന്ധം ഏതാനും മാസങ്ങള്‍ കൊണ്ട് ഇരുവരുടെയും ബന്ധം അവസാനിക്കുമെന്നാണ് പ്രവചനം.
ട്രംപിന്റെ കാര്യക്ഷമതാ വിഭാഗത്തിലാണ് മസ്‌കിനെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കാനാവാത്ത വിധം ഇവര്‍ക്കിടയില്‍ ഭിന്നതയുണ്ടാകുമെന്നും ട്രംപ് മസ്‌കിനെ പുറത്താക്കുമെന്നും പ്രവചനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ട്രംപാണോ മസ്‌കാണോ ശരിക്കും പ്രസിഡന്റ് എന്ന പരിഹാസം അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. പരിഹാസത്തിന് മറുപടിയുമായി ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. മസ്‌ക് ഒരിക്കലും പ്രസിഡന്റ് ആവില്ലെന്നാണ് ട്രംപ് പറഞ്ഞത്. കാരണം മസ്‌ക് ജനിച്ചത് അമേരിക്കയില്‍ അല്ല.
മസ്‌കിനെ ഒരിക്കലും ട്രംപ് തള്ളിക്കളഞ്ഞിട്ടുമില്ല. പ്രചാരണ സമയത്ത് തന്നെ ട്രംപിന് പിന്തുണയുമായി മസ് രംഗത്ത് ഉണ്ടായികരുന്നു. മസ്‌കില്‍ നിന്നും വലിയ രീതിയിലുള്ള സഹായം തന്നെ ട്രംപിന് ലഭിക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ട്രംപ് മസ്‌കിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. സൂപ്പര്‍ ജീനിയസ് എന്നാണ് മസ്‌കിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തുടക്കം മുതല്‍ക്ക് തന്നെ മസ്‌കിനുള്ള പ്രധാന്യം വ്യക്തമായതുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്