ബ്രസീലിയ: കാന്താര്‍ വേള്‍ഡ് പാനലിന്റെ ഗവേഷണമനുസരിച്ച് ആഗോളതലത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തവണ കുളിക്കുന്ന രാജ്യം ബ്രസീലാണ്. ഓരോ ആഴ്ച്ചയും ശരാശരി 14 തവണവരെ ഈ രാജ്യക്കാര്‍ കുളിക്കുന്നുവെന്നാണ് ഗവേഷണം. ഈ കണക്ക് ആഗോള ശരാശരിയായ അഞ്ച് കുളിയെന്നതിനെ മറികടക്കുന്നു. കൂടാതെ യുകെയിലെ ശരാശരിയായ ആറിന്റെ ഇരട്ടിയിലധികമാണ്.
ഈ കണക്ക് ബ്രസീലുകാര്‍ കൂടുതല്‍ ശുചിത്വബോധമുള്ളവരാണെന്ന് സൂചിപ്പിക്കുമെങ്കിലും യഥാര്‍ത്ഥ കാരണം രാജ്യത്തിന്റെ കാലാവസ്ഥയാണ്. ബ്രസീലിലെ ശരാശരി വാര്‍ഷിക താപനില 24.6 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ചൂടിനെ അതിജീവിക്കാനാണ് ഇവിടിത്തുകാര്‍ ഇടയ്ക്കിടെ കുളിക്കുന്നതിനു കാരണം. നേരെമറിച്ച്, ബ്രിട്ടന്‍ പോലുള്ള തണുത്ത രാജ്യങ്ങളിലെ ശരാശരി താപനില 9.3 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. അതിനാല്‍ തന്നെ അവിടെയുള്ളവര്‍ ഇടയ്ക്കിടെ കുളിക്കുന്നതും കുറവാണ്.
ബ്രസീലില്‍, 99% ആളുകള്‍ ആഴ്ചയില്‍ തലയടക്കം കുളിക്കുന്നു. 7% പേര്‍ മാത്രം അല്ലാതെ കുളിക്കാന്‍ ഇഷ്ടപ്പെടുന്നു. കുളിക്കുന്നത് ഒരു ശുചിത്വ സമ്പ്രദായം മാത്രമല്ല, ഒരു സാംസ്‌കാരിക മാനദണ്ഡം കൂടിയാണെന്ന് ഈ കണക്ക് തെളിയിക്കുന്നു. ബ്രസീലുകാര്‍ കുളിക്കാന്‍ ചെലവഴിക്കുന്ന ശരാശരി സമയം 10.3 മിനിറ്റാണ്. അമേരിക്കക്കാര്‍ 9.9 മിനിറ്റും, ബ്രിട്ടീഷുകാര്‍ക്ക് 9.6 മിനിറ്റുമാണ്. ഈ വ്യത്യാസം ബ്രസീലിലെ സാംസ്‌കാരികവും കാലാവസ്ഥയുമായി ബന്ധപ്പെട്ടതുമായ ശീലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്