വാഷിംഗ്ടൺ: 2024ലെ യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇറാനിലെയും റഷ്യയിലെയും സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
റഷ്യൻ മിലിട്ടറി ഇന്‍റലിജൻസ് ഏജൻസിയുമായി ബന്ധമുള്ള സെന്‍റർ ഫോർ ജിയോപൊളിറ്റിക്കല്‍ എക്സ്പെർട്ടീസ്, ഇറാനിലെ വിപ്ലവഗാർഡിനു കീഴിലുള്ള കോഗ്‌നിറ്റീവ് ഡിസൈൻ പ്രൊഡക്‌ഷൻ സെന്‍റർ എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയാണു നടപടി.
സാമൂഹ്യ-രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ച് 2024-ൽ യു.എസ് വോട്ടർമാരെ സ്വാധീനിക്കാൻ ഇവർ ലക്ഷ്യമിട്ടതായി യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.
“ഇറാൻ, റഷ്യ സർക്കാരുകൾ ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുകയും, തെറ്റായ വിവര പ്രചാരണങ്ങളിലൂടെ അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി ട്രഷറിയുടെ തീവ്രവാദ, സാമ്പത്തിക ഇൻ്റലിജൻസ് ആക്ടിംഗ് അണ്ടർ സെക്രട്ടറി ബ്രാഡ്‌ലി സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു.
മോസ്കോ ആസ്ഥാനമായുള്ള സെൻ്റർ ഫോർ ജിയോപൊളിറ്റിക്കൽ എക്‌സ്‌പെർട്ടൈസ് (സിജിഇ) തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തുവെന്ന് അമേരിക്ക ആരോപിച്ചു.
എന്നാൽ ഈ ആരോപണം നിഷേധിച്ച റഷ്യ, യുഎസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ റഷ്യ ഇടപെടാറില്ലെന്ന് പ്രസ്താവനയിറക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്