ന്യൂ ഓർലിയാൻസിലെ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസിഡൻ്റ് ജോ ബൈഡൻ.
"ഞാൻ നിങ്ങളോടൊപ്പം ദുഃഖിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദുഃഖകരമായ സംഭവത്തിൽ രാഷ്ട്രം നിങ്ങളോടൊപ്പം ദുഃഖിക്കുന്നു. നിങ്ങൾ ദുഃഖിക്കുമ്പോഴും വരും ആഴ്ചകളിൽ നിങ്ങൾ സുഖം പ്രാപിക്കുമ്പോഴും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും എന്നാണ് ക്യാമ്പിൽ നടത്തിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞത്.
അതേസമയം ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് അക്രമി എന്ന് സംശയിക്കുന്നയാൾ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആളുകളെ കൊല്ലാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി എഫ്ബിഐ തന്നോട് പറഞ്ഞതായി പ്രസിഡൻ്റ് പറഞ്ഞു. "അന്വേഷണം സജീവമായി തുടരുകയാണ്, ആരും നിഗമനങ്ങളിൽ എത്തിച്ചേരേണ്ടതില്ല" എന്നും ബൈഡൻ വ്യക്തമാക്കി.
അക്രമത്തിൽ ആദ്യം രക്ഷാപ്രവർത്തനം നടത്തിയവർക്കും ഹോംലാൻഡ് സെക്യൂരിറ്റി, ലോ എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും പ്രസിഡൻ്റ് നന്ദി പറഞ്ഞു. ലാസ് വെഗാസിൽ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തെ കുറിച്ചും ബൈഡൻ ഹ്രസ്വമായി പ്രതികരിച്ചു. അതേസമയം സ്‌ഫോടനം ഭീകരാക്രമണമാകാൻ സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുന്നതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഈ സംഭവവും ന്യൂ ഓർലിയൻസ് ആക്രമണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ടെന്നും സ്‌ഫോടനം തൻ്റെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു. എന്നാൽ ഈ സമയത്ത് ഇരു സംഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഒന്നുമില്ലെന്ന് ബൈഡൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്