വാഷിംഗ്ടൺ: ഹോണോലുലുവിൽ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രാദേശിക സമയം പുലർച്ചെ 1:45 ഓടെയാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപിലെ പേൾ ഹാർബറിനു തൊട്ടു കിഴക്കുള്ള റെസിഡൻഷ്യൽ സോണായ സാൾട്ട് ലേക്ക് ഏരിയയിലാണ് അപകടം ഉണ്ടായതെന്ന് ഹോണോലുലു പോലീസ് ഡിപ്പാർട്ട്‌മെൻ്റ് എക്‌സിൽ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചതായും 20 ലധികം പേരെ പരിക്കുകളോടെ ആശുപത്രികളിലേക്ക് മാറ്റിയതായും ഇഎംഎസ് പാരാമെഡിക് സൂപ്പർവൈസർ സണ്ണി ജോൺസൺ പറഞ്ഞു. പോലീസും ഫയർഫോഴ്‌സും അന്വേഷണം നടത്തുകയാണെന്നും ജോൺസൺ പറഞ്ഞു.
പോലീസ്, ഫയർ, എമർജൻസി മെഡിക്കൽ സ്റ്റാഫ് എന്നിവർ സംഭവസ്ഥലത്ത് എത്തുകയും, പരിചരണവും സുരക്ഷയും നൽകുകയും ചെയ്തുവെന്ന് പോലീസ് വകുപ്പ് എക്‌സിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്