അഹമ്മദാബാദ്: രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസമോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിര്‍ദ്ദേശം ഉടന്‍ പാസാക്കുമെന്നും അത് യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നടപടി രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നിര്‍ദേശം വര്‍ഷാവസാനം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ്.
രാജ്യം ഏക സിവില്‍ കോഡിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഇത് മതേതര സിവില്‍ കോഡാണെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ഇപ്പോള്‍ 'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പിന്' വേണ്ടി പ്രവര്‍ത്തിക്കുകയാണ്, അത് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ രാജ്യം പുതിയ ആക്കം കൈവരിക്കുകയും ചെയ്യും. ഇന്ന് ഇന്ത്യ ഏകത്വത്തിലേക്ക് നീങ്ങുകയാണ്. വണ്‍ നേഷന്‍ വണ്‍ സിവില്‍ കോഡ്, അത് ഒരു മതേതര സിവില്‍ കോഡാണ്,' മോദി പറഞ്ഞു.
ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കപ്പെട്ടില്ല. ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു ഇതിന് തടസമായി നിന്നത്. ഇപ്പോഴത് എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു കഴിഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന് താന്‍ നല്‍കിയ ഏറ്റവും വലിയ ആദരവാണ് ഇതെന്നും മോദി പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്